കെ ടി ജലീലിനെതിരെ താൻ വിജിലൻസിൽ നൽകിയ പരാതി മൂന്നുമാസമായി അന്വേഷിക്കാത്തത് എന്താണെന്ന് പികെ ഫിറോസ്. ഇത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഭീഷണിപ്പെടുത്തിയാണ് കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും പികെ ഫിറോസ് പറയുന്നു. ഇതിൻറെ തെളിവുകൾ വരുംദിവസങ്ങളിൽ താൻ പുറത്തുവിടുമെന്നും ഫിറോസ് വ്യക്തമാക്കി